മികച്ച തുടക്കവുമായി ലങ്ക, ജോ റൂട്ട് കൈവിട്ട അവസരം മുതലാക്കി കരുണാരത്നേ

- Advertisement -

കരുണാരത്നേയുടെ ക്യാച്ച് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് സ്റ്റുവര്‍ട് ബ്രോഡിന്റെ ഓവറില്‍ ആദ്യ സ്ലിപ്പില്‍ കൈവിട്ട ആനുകൂല്യം മുതലാക്കി താരം ബാറ്റ് വീശിയപ്പോള്‍ ഇംഗ്ലണ്ടിന്റെ 336 റണ്‍സ് പിന്തുടരാനിറങ്ങിയ ശ്രീലങ്കയ്ക്ക് മികച്ച തുടക്കം. രണ്ടാം ദിവസം ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ ശ്രീലങ്ക ഒരു വിക്കറ്റ് നഷ്ടത്തില്‍ 74 റണ്‍സ് നേടിയിട്ടുണ്ട്.

28 റണ്‍സ് വീതം നേടി ദിമുത് കരുണാരത്നേയും ധനന്‍ജയ ഡിസില്‍വയുമാണ് ക്രീസില്‍ നില്‍ക്കുന്നത്. 18 റണ്‍സ് നേടിയ ധനുഷ്ക ഗുണതിലകയെ മികച്ചൊരു ക്യാച്ചിലൂടെ ജാക്ക് ലീഷിന്റെ പന്തില്‍ കീറ്റണ്‍ ജെന്നിംഗ്സ് പിടിച്ച് പുറത്താക്കുകയായിരുന്നു. 3.36 എന്ന റണ്‍റേറ്റിലാണ് ശ്രീലങ്കയുടെ സ്കോറിംഗ്.

Advertisement