സ്കോര്‍ ചെയ്യുവാനുള്ള ധൈര്യം വേണം – ക്രിസ് സിൽവര്‍വുഡ്

Sports Correspondent

ശ്രീലങ്കന്‍ ടീമിന് വേഗത്തിൽ സ്കോര്‍ ചെയ്യുവാനുള്ള ധൈര്യം വേണമെന്ന് പറഞ്ഞ് പുതുതായി നിയമിതനായ കോച്ച് ക്രിസ് സിൽവര്‍വുഡ്. താന്‍ പുതിയ ചുമതല ഏറ്റെടുത്ത ശേഷമുള്ള ആദ്യ പത്ര സമ്മേളനത്തിലാണ് താരം ഇപ്രകാരം പറഞ്ഞത്.

പുറത്താകുമെന്ന പേടിയില്ലാതെ ആത്മവിശ്വാസത്തോടെ റൺസ് സ്കോര്‍ ചെയ്യുവാനുള്ള ധൈര്യം ടീം ബാറ്റ്സ്മാന്മാര്‍ക്ക് നൽകണം എന്നും എന്നാൽ അതിനര്‍ത്ഥം മോശം ഷോട്ടുകള്‍ കളിച്ച് പുറത്താകുകയെന്നല്ല എന്നാൽ പോസിറ്റീവായ സമീപനം താന്‍ ശ്രീലങ്കന്‍ ബാറ്റ്സ്മാന്മാരിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്നും സിൽവര്‍വുഡ് വ്യക്തമാക്കി.