മിക്കി ആര്‍തര്‍ ശ്രീലങ്കയിലേക്കോ? അഭ്യൂഹങ്ങള്‍ ശക്തം

ലോകകപ്പിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ശ്രീലങ്കയുടെ മുഖ്യ കോച്ച് ചന്ദിക ഹതുരുസിംഗേയുടെ സ്ഥാനം തെറിച്ചേക്കുമെന്ന് വാര്‍ത്ത. ശ്രീലങ്കയുടെ കായിക മന്ത്രി ഹരിന്‍ ഫെര്‍ണാണ്ടോ ചന്ദികയോട് സ്ഥാനം ഒഴിയുവാന്‍ ആവശ്യപ്പെടുമെന്നാണ് അറിയുന്ന വിവരം. പകരം പാക് കോച്ചായി പ്രവര്‍ത്തിക്കുന്ന മിക്കി ആര്‍തര്‍ ആണ് പ്രധാന സാധ്യതയെന്ന് വിലയിരുത്തപ്പെടുന്നത്.

ലോകകപ്പ് വരെയാണ് പാക്കിസ്ഥാനുമായി മിക്കി ആര്‍തറുടെ കരാര്‍. 11 പോയിന്റ് നേടിയെങ്കിലും റണ്‍റേറ്റിന്റെ ബലത്തില്‍ പാക്കിസ്ഥാന് ലോകകപ്പ് സെമി സ്ഥാനം നഷ്ടപ്പെടുകയായിരുന്നു. പാക്കിസ്ഥാന്‍ ബോര്‍ഡ് മിക്കി ആര്‍തറുടെ കരാര്‍ പുതുക്കുമോ അതോ താരം ശ്രീലങ്കയുമായി പുതിയ കരാറിലെത്തുമോ എന്നാകും ഇനി കാത്തിരുന്ന് കാണേണ്ട കാര്യം.

Previous articleബാഴ്സലോണയ്ക്ക് തകർപ്പൻ എവേ ജേഴ്സി
Next articleപ്രീസീസണ് വരാത്തതിനാൽ ഗ്രീസ്മെനെതിരെ നടപടി