ശ്രീലങ്കയുടെ പാതി സംഘം പവലിയനിലേക്ക്, ലീഡിനായി നേടേണ്ടത് 166 റണ്‍സ്

Slwi

ആന്റിഗ്വയിലെ മൂന്നാം ദിവസത്തെ ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ വെസ്റ്റിന്‍ഡീസിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോര്‍ ആയ 354 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്ക 189/5 എന്ന നിലയില്‍.

മഴ തടസ്സം സൃഷ്ടിച്ച ആദ്യ സെഷനില്‍ രണ്ട് വിക്കറ്റാണ് സന്ദര്‍ശകര്‍ക്ക് നഷ്ടമായത്. 75 റണ്‍സ് നേടിയ നാലാം വിക്കറ്റ് കൂട്ടുകെട്ടിനെ ഷാനണ്‍ ഗബ്രിയേല്‍ തകര്‍ത്തപ്പോള്‍ ധനന്‍ജയ ഡി സില്‍വയുടെ വിക്കറ്റ് ജെര്‍മൈന്‍ ബ്ലാക്ക്വുഡ് നേടി.

ചന്ദിമല്‍ 44 റണ്‍സും ധനന്‍ജയ 39 റണ്‍സുമാണ് നേടിയത്. ശ്രീലങ്കയ്ക്കായി പതും നിസ്സങ്ക(14*), നിരോഷന്‍ ഡിക്ക്വെല്ല(9*) എന്നിവരാണ് ക്രീസിലുള്ളത്.