പികെ പരിക്ക് മാറി തിരിച്ചെത്തുന്നു, എൽ ക്ലാസിക്കോയിൽ ഉണ്ടാവുമെന്ന പ്രതീക്ഷയോടെ ബാഴ്‌സലോണ

Img 20201122 161942
Credit: Twitter
- Advertisement -

എൽ ക്ലാസിക്കോയിൽ റയൽ മാഡ്രിഡിനെ നേരിടാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പ്രതിരോധ താരം ജെറാർഡ് പികെ പരിശീലനം പരിക്ക് മാറി പരിശീലനം ആരംഭിച്ചു. ലാ ലിഗയിൽ വളരെ നിർണായകമാവുന്ന എൽ ക്ലാസിക്കോക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ താരം പരിശീലനം തുടങ്ങിയത് ബാഴ്‌സലോണക്ക് പ്രതീക്ഷ നൽകും. ഏപ്രിൽ 10നാണ് ബാഴ്‌സലോണയും റയൽ മാഡ്രിഡും തമ്മിലുള്ള എൽ ക്ലാസികോ.

സെവിയ്യക്കെതിരായ കോപ്പ ഡെൽ റേ സെമി ഫൈനൽ മത്സരത്തിനിടെയാണ് പികെക്ക് പരിക്കേറ്റത്. താരം പരിശീലനം പുനരാരംഭിച്ചതോടെ റയൽ മാഡ്രിഡിനെതിരായ മത്സരത്തിൽ പികെ ടീമിൽ ഉണ്ടാവുമെന്നാണ് പരിശീലകൻ റൊണാൾഡോ കോമാന്റെ പ്രതീക്ഷ. റയൽ മാഡ്രിഡിനെതിരായ എൽ ക്ലാസികോക്ക് മുൻപ് റയൽ വയ്യഡോളിഡിനെതിരെ ബാഴ്‌സലോണക്ക് മത്സരം ഉണ്ടെങ്കിലും താരം 100% ആണെങ്കിലും മാത്രമാവും മത്സരത്തിന് ഇറങ്ങുക.

Advertisement