വനിന്‍ഡു ഹസരംഗ, ശ്രീലങ്കയുടെ ഏകനായ പോരാളി

Waninduhasaranga
- Advertisement -

ബംഗ്ലാദേശിനെതിരെ ആദ്യ ഏകദിനത്തില്‍ ശ്രീലങ്കന്‍ യുവനിര 33 റണ്‍സിന്റെ തോല്‍വിയേറ്റു വാങ്ങിയെങ്കിലും വീരോചിതമായ പ്രകടനം പുറത്തെടുത്ത വനിന്‍ഡു ഹസരംഗയുടെ പ്രകടനം ടീമിന് ആശ്വാസം നല്‍കുന്ന ഒന്നാണ്.

102/6 എന്ന നിലയില്‍ തകര്‍ന്നടിഞ്ഞ ലങ്കയുടെ രക്ഷകനായി അവതരിച്ച താരത്തിന് ടീമിനെ വിജയിപ്പിക്കാനായില്ലെങ്കിലും 60 പന്തില്‍ നിന്ന് 70 റണ്‍സ് നേടി കൂറ്റന്‍ തോല്‍വിയിലേക്ക് പോകുകയായിരുന്ന ടീമിനെ നാണക്കേടില്‍ നിന്ന് രക്ഷിയ്ക്കുവാന്‍ സാധിച്ചിരുന്നു.

എട്ടാം വിക്കറ്റില്‍ ഹസരംഗയും ഇസ്രു ഉഡാനയും ചേര്‍ന്ന് 62 റണ്‍സാണ് നേടിയത്. എന്നാല്‍ സൈഫുദ്ദീന്‍ ഹസരംഗയെ പുറത്താക്കിയതോടെ ലങ്കയുടെ പ്രതീക്ഷ അസ്തമിച്ചു.

5 സിക്സും മൂന്ന് ഫോറുമാണ് താരം നേടിയത്. തന്റെ കഴിഞ്ഞ രണ്ട് ഏകദിനങ്ങളിലും മികച്ച പ്രകടനം നേടിയ വനിന്‍ഡു 80*, 47 എന്നിങ്ങനെയുള്ള സ്കോറുകളാണ് ഈ മത്സരങ്ങളില്‍ നേടിയത്.

Advertisement