ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം കളിച്ചത് സ്കൂള്‍ കുട്ടികളെ പോലെ

Srilankaindia

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ഏകദിനം യൂണിവേഴ്സിറ്റി ടീമും സ്കൂള്‍ ടീമും തമ്മിലുള്ള മത്സരം പോലെയാണ് തോന്നിയതെന്ന് പറഞ്ഞ് റമീസ് രാജ. ശിഖര്‍ ധവാന്റെ നേൃത്വത്തിലുള്ള ഇന്ത്യന്‍ യുവ നിര ശ്രീലങ്കയെ തച്ചുതകര്‍ത്തപ്പോള്‍ വലിയ അന്തരം ഇരു ടീമുകളിലെയും പ്രകടനത്തിൽ കാണാനായി എന്ന് റമീസ് രാജ പറഞ്ഞു.

ശ്രീലങ്കന്‍ ക്രിക്കറ്റ് വലിയ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നതെന്നും അധികം വൈകുന്നതിന് മുമ്പ് ബോര്‍ഡും താരങ്ങളും ടീം മാനേജ്മെന്റും പ്രതിവിധികള്‍ കണ്ടെത്തണമെന്നും റമീസ് രാജ വ്യക്തമാക്കി.

ഇന്ത്യയ്ക്കെതിരെ ഫ്ലാറ്റ് പിച്ചാണ് തയ്യാറാക്കിയതെങ്കിലും ശ്രീലങ്കയ്ക്ക് വലിയൊരു സ്കോര്‍ നേടാനായില്ലെന്നും ഇന്ത്യന്‍ സ്പിന്നര്‍മാരെ എങ്ങനെ നേരിടണമെന്നറിയാതെ ടീം പതറുന്ന കാഴ്ചയാണ് ആദ്യ മത്സരത്തിൽ കണ്ടതെന്നു റമീസ് അഭിപ്രായപ്പെട്ടു.

ജൂലൈ 20ന് ആണ് ഇരു രാജ്യങ്ങളും തമ്മിലുള്ള രണ്ടാമത്തെ ടി20 മത്സരം.