ശ്രീലങ്കയ്ക്കെതിരെ ഗോള്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിനു തകര്‍ച്ച. ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് 113/5 എന്ന നിലയിലാണ്. കീറ്റണ്‍ ജെന്നിംഗ്സ്(46), ജോ റൂട്ട്(35) എന്നിവരൊഴികെ ടോപ് ഓര്‍ഡറില്‍ ആര്‍ക്കും കാര്യമായ ചെറുത്ത് നില്പിനു സാധിക്കാതെ പോയതും ഇംഗ്ലണ്ടിനു തിരിച്ചടിയായി. ഉച്ച ഭക്ഷണത്തിനായി ടീമുകള്‍ പിരിയുമ്പോള്‍ ജോസ് ബട്ലര്‍(10*), ബെന്‍ ഫോക്സ്(5*) എന്നിവരാണ് ക്രീസില്‍ നില്‍ക്കുന്നത്.

ലങ്കയ്ക്കായി സുരംഗ ലക്മ്ല‍, ദില്‍രുവന്‍ പെരേര എന്നിവര്‍ രണ്ടും തന്റെ അവസാന ടെസ്റ്റ് കളിക്കുന്ന രംഗന ഹെരാത്ത് ഒരു വിക്കറ്റും നേടി.