ഇംഗ്ലണ്ട് ടീമിനുണ്ടായിരുന്നു പ്രൊട്ടോക്കോളുകള്‍ മാത്രമാവും ബംഗ്ലാദേശിനുമെന്ന് ലങ്ക ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്

Bangladesh
- Advertisement -

ബംഗ്ലാദേശിന്റെ ശ്രീലങ്കന്‍ പര്യടനത്തില്‍ ഇംഗ്ലണ്ടിന് ഉണ്ടായിരുന്ന അതേ ക്വാറന്റീന്‍ നിയമങ്ങള്‍ മാത്രമാവും ബംഗ്ലാദേശിന് ഉണ്ടാകുക എന്ന് ശ്രീലങ്കന്‍ ബോര്‍ഡ് അറിയിച്ചതായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് നിസ്സാമുദ്ദീന്‍ ചൗധരി.

നേരത്തെ ജൂലൈ 2020ല്‍ നടക്കാനിരുന്ന മൂന്ന് ടെസ്റ്റുകളുടെ പരമ്പര കോവിഡ് കാരണം അതേ വര്‍ഷം ഒക്ടോബറിലേക്ക് മാറ്റിയെങ്കിലും കടുത്ത കോവിഡ് മാനദണ്ഡങ്ങള്‍ കാരണം ബംഗ്ലാദേശ് ഉപേക്ഷിക്കുകയായിരുന്നു. 14 ദിവസത്തെ പരിശീലനം പോലും അനുവദിക്കാത്ത ക്വാറന്റീന്‍ ആയിരുന്നു അന്ന് ബംഗ്ലാദേശ് ബോര്‍ഡിനോട് ശ്രീലങ്ക ആവശ്യപ്പെട്ടത്.

Advertisement