പാക്കിസ്ഥാനെതിരെയുള്ള ലങ്കന്‍ ടെസ്റ്റ് ടീം പ്രഖ്യാപിച്ചു, മുന്‍ നിര താരങ്ങളും ടീമില്‍

Photo: Twitter/@OfficialSLC
- Advertisement -

പാക്കിസ്ഥാനെതിരെയുള്ള ലങ്കന്‍ ടെസ്റ്റ് ടീം പ്രഖ്യാപിച്ചു. ദിമുത് കരുണാരത്നേ ക്യാപ്റ്റനായ ടീമില്‍ ആഞ്ചലോ മാത്യൂസ്, ദിനേശ് ചന്ദിമല്‍ തുടങ്ങിയ സീനിയര്‍ താരങ്ങളും കളിക്കുന്നുണ്ട്. 16 അംഗ സംഘത്തെയാണ് ബോര്‍ഡ് പ്രഖ്യാപിച്ചത്. പാക്കിസ്ഥാനിലേക്ക് അടുത്തിടെ നടന്ന പരിമിത ഓവര്‍ ക്രിക്കറ്റില്‍ നിന്ന് പ്രമുഖ താരങ്ങള്‍ വിട്ട് നിന്നുവെങ്കിലും ഇത്തവണ മുന്‍ നിര താരങ്ങളെല്ലാം തന്നെ സന്ദര്‍ശിക്കുന്നുണ്ടെന്നതാണ് പ്രത്യേകത.

ഇതില്‍ 2009ല്‍ ലാഹോറില്‍ ടീം ബസ് ആക്രമിക്കുമ്പോള്‍ അതിലുണ്ടായിരുന്ന സുരംഗ ലക്മലും പാക്കിസ്ഥാനിലേക്ക് ഇത്തവണ യാത്ര ചെയ്യുന്നുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം.

ശ്രീലങ്ക: ദിമുത് കരുണാരത്നേ, ഒഷാഡ ഫെര്‍ണാണ്ടോ, കുശല്‍ മെന്‍ഡിസ്, ആഞ്ചലോ മാത്യൂസ്, ദിനേശ് ചന്ദിമല്‍, കുശല്‍ പെരേര, ലഹിരു തിരിമന്നേ, ധനന്‍ജയ ഡി സില്‍വ, ദില്‍രുവന്‍ പെരേര, ലസിത് എംബുല്‍ദേനിയ, സുരംഗ ലക്മല്‍, ലഹിരു കുമര, വിശ്വ ഫെര്‍ണാണ്ടോ, കസുന്‍ രജിത, ലക്ഷന്‍ സണ്ടകന്‍

Advertisement