രണ്ടാം ടെസ്റ്റിനുള്ള പകരക്കാരെ പ്രഖ്യാപിച്ച് ശ്രീലങ്ക

Screenshot From 2021 04 26 19 51 44

ബംഗ്ലാദേശിനെതിരെയുള്ള രണ്ടാം ടെസ്റ്റിനുള്ള പകരക്കാരന്‍ താരങ്ങളെ പ്രഖ്യാപിച്ച് ശ്രീലങ്ക. ലഹിരു കുമരയ്ക്കും ദില്‍ഷന്‍ മധുശങ്കയ്ക്കും പകരം ലക്ഷന്‍ സണ്ടകനെയും ചമിക കരുണാരത്നയെയും ടീമില്‍ ലങ്ക ഉള്‍പ്പെടുത്തി. പരമ്പരയിലെ ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിക്കുകയായിരുന്നു. രണ്ടാം ടെസ്റ്റ് ഏപ്രില്‍ 29 മുതല്‍ മേയ് 3 വരെ നടക്കും.