രണ്ടാം ഇന്നിംഗ്സിൽ 2 വിക്കറ്റ് പോയി, ഇന്നിംഗ്സ് പരാജയം ഒഴിവാക്കാൻ ശ്രീലങ്ക പൊരുതുന്നു

Newsroom

Picsart 23 03 19 12 57 00 212

ന്യൂസിലൻഡ് ശ്രീലങ്ക ടെസ്റ്റ് മൂന്നാം ദിനം അവസാനിച്ചപ്പോൾ ശ്രീലങ്ക 2 വിക്കറ്റ് നഷ്ടത്തിൽ 113 റൺസ് എന്ന നിലയിൽ. ഇപ്പോഴും ശ്രീലങ്ക ന്യൂസിലൻഡിന് 303 റൺസ് പിറകിലാണ്. 50 റൺസുമായി കുശാൽ മെൻഡിസും ഒരു റണ്ണുമായി മാത്യൂസുമാണ് ക്രീസിൽ ഇപ്പോൾ ഉള്ളത്. 5 റൺസ് എടുത്ത ഒഷാഡോയുടെയും 51 റൺസ് എടുത്ത കരുണരത്നയുടെയും വിക്കറ്റുകൾ ആണ് ശ്രീലങ്കയ്ക്ക് നഷ്ടമായത്.

ശ്രീലങ്ക 23 03 19 12 57 23 135

നേരത്തെ 580/4 ഡിക്ലയേര്‍ഡ് എന്ന ന്യൂസിലാണ്ടിന്റെ വമ്പന്‍ സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്ക 164 റൺസിന് ആദ്യ ഇന്നിംഗ്സിൽ പുറത്തായിരുന്നു. ഇതോടെ ടീമിനോട് ഫോളോ ഓൺ ചെയ്യുവാന്‍ ന്യൂസിലാണ്ട് ആവശ്യപ്പെടുകയായിരുന്നു.

26/2 എന്ന നിലയിൽ മൂന്നാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച ശ്രീലങ്ക 66.5 ഓവറിലാണ് ഓള്‍ഔട്ട് ആയത്. 89 റൺസ് നേടിയ ദിമുത് കരുണാരത്നേ ആണ് ടീമിന്റെ ആദ്യ ഇന്നിംഗ്സിലെ ടോപ് സ്കോറര്‍. ദിനേശ് ചന്ദിമൽ 37 റൺസും നേടി. ന്യൂസിലാണ്ടിനായി മാറ്റ് ഹെന്‍റിയും മൈക്കൽ ബ്രേസ്വെല്ലും മൂന്ന് വീതം വിക്കറ്റ് നേടി.