“ധോണിയും സി എസ് കെയും കിരീടം നേടില്ല, ആർ സി ബി ഈ ഐ പി എൽ ജയിക്കണം എന്നാണ് ആഗ്രഹം” – ശ്രീശാന്ത്

Newsroom

Picsart 23 03 19 12 15 40 388

ഈ സീസൺ ഐ പി എല്ലിൽ ആർ സി ബി കിരീടം നേടണം എന്നാണ് താൻ ആഗ്രഹിക്കുന്നത് എന്ന് മുൻ ഇന്ത്യൻ താരം ശ്രീശാന്ത്. ഒരു പുതിയ ടീം കിരീടം നേടാൻ ആണ് താൻ ആഗ്രഹിക്കുന്നത്‌. അത് കൂടുതൽ ആൾക്കാർക്ക് പ്രചോദനം ആകും. ആർ സി ബി ജയിക്കാൻ താൻ ആഗ്രഹിക്കാൻ കാരണം ഞാൻ പഠിച്ചതും വളർന്നതും ബാംഗ്ലൂരിൽ ആണ്. പിന്നെ വിരാട് കോഹ്ലിയെ പോലെ ക്രിക്കറ്റിനായി ഒരുപാട് സംഭാവന ചെയ്തിട്ടുള്ള ഒരു താരം തീർച്ചയായും കിരീടം അർഹിക്കുന്നുണ്ട്‌. ശ്രീശാന്ത് പറഞ്ഞു.

ശ്രീശാന്ത് 23 03 19 12 16 00 596

എന്നാൽ സി എസ് കെയും ധോണിയും ഈ സീസണിൽ കിരീടം നേടും എന്ന് തനിക്ക് തോന്നുന്നില്ല എന്നും ശ്രീശാന്ത് പറയുകയുണ്ടായി. തന്റെ പിന്തുണ ഇത്തവണ രാജസ്ഥാൻ റോയൽസിന് ആയിരിക്കും.മലയാളി ആയ സഞ്ജു സാംസൺ നയിക്കുന്ന ടീമിനെ തന്നെയാകും താൻ പിന്തുണക്കുക. എന്നാൽ എന്റെ ആഗ്രഹം ആർ സി ബി കിരീടം നേടണം എന്നാണ്. ശ്രീശാന്ത് ഒരു അഭിമുഖത്തിൽ പറഞ്ഞു.