അരങ്ങേറ്റത്തിൽ ഹാട്രിക് നേടി മധുശങ്ക, ബംഗ്ലാദേശിനെ ചുരുട്ടിക്കെട്ടി ശ്രീലങ്കക്ക് ജയം

- Advertisement -

ബംഗ്ലാദേശിന്റെ എറിഞ്ഞിട്ട് ശ്രീലങ്കക്ക് ത്രിരാഷ്ട്ര ക്രിക്കറ്റ് കിരീടം. 79 റൺസിനാണ് ശ്രീലങ്ക ജയം സ്വന്തമാക്കിയത്. ശ്രീലങ്ക ഉയർത്തിയ 221 റൺസ് എന്ന ചെറിയ ലക്‌ഷ്യം മറികടക്കാൻ ബംഗ്ലാദേശിനായില്ല. 142 റൺസിന് ബംഗ്ലാദേശ് ഓൾ ഔട്ട് ആവുകയായിരുന്നു. അരങ്ങേറ്റത്തിൽ ശ്രീലങ്കക്ക് വേണ്ടി ഹാട്രിക് നേടിയ മധുശങ്കയുടെ പ്രകടനം ശ്രീലങ്കയുടെ വിജയം എളുപ്പമാക്കി.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 50 ഓവറിൽ 221 റൺസിൽ ഓൾ ഔട്ട് ആവുകയായിരുന്നു. തരംഗയുടെ 56 റൺസും മധ്യനിരയിൽ 42 റൺസ് എടുത്ത ഡിക്ക്‌വെല്ലയുടെയും 45 റൺസ് എടുത്ത ചാന്ദിമലിന്റെയും പ്രകടനമാണ് ശ്രീലങ്കൻ സ്കോർ 200 കടത്തിയത്.

തുടർന്ന് ബാറ്റിംഗ് ആരംഭിച്ച ബംഗ്ലാദേശ്  42മത്തെ ഓവറിൽ 142 റൺസിന് ഓൾ ഔട്ട് ആവുകയായിരുന്നു. ബംഗ്ലാദേശ് നിരയിൽ മഹ്മൂദുല്ലാഹ് മാത്രമാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. 92 പന്തിൽ 76 റൺസ് എടുത്ത മഹ്മൂദുല്ലാഹ് അവസാനമാണ് പുറത്തായത്. ശ്രീലങ്കൻ നിരയിൽ അരങ്ങേറ്റത്തിൽ ഹാട്രിക് നേടിയ മധുശങ്കക്ക് പുറമെ ചമീരയും ധനഞ്ജയയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement