9.5 ഓവറില്‍ 9 വിക്കറ്റ് ജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക

ലക്ഷ്യമായ 41 റണ്‍സ് വെറും 9.5 ഓവറില്‍ മറികടന്ന് ദക്ഷിണാഫ്രിക്ക. ഡീന്‍ എല്‍ഗാറിനെ ഓപ്പണിംഗ് സ്ഥാനത്തേക്ക് പരീക്ഷിച്ച ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കം പിഴച്ചു. ഹാഷിം അംല 2 റണ്‍സ് നേടി റിട്ടേര്‍ഡ് ഹര്‍ട്ട് ആയി മടങ്ങിയെങ്കിലും ഡീന്‍ എല്‍ഗാര്‍ 24 റണ്‍സുമായി പുറത്താകാതെ നിന്ന് ടീമിന്റെ വിജയം ഉറപ്പാക്കി. ഫാഫ് ഡു പ്ലെസി 3 റണ്‍സുമായി പുറത്താകാതെ വിജയ സമയത്ത് ക്രീസില്‍ നിന്നു.

മുഹമ്മദ് അബ്ബാസിനാണ് ഇന്നിംഗ്സില്‍ വീണ ഏക വിക്കറ്റ് ലഭിച്ചത്.

Previous articleമുഹമ്മദ് റാഫി മിന്നലായി!! നീലേശ്വരത്ത് ഷൂട്ടേഴ്സ് പടന്ന ചാമ്പ്യന്മാർ
Next articleശാസ്തയുടെ വല നിറച്ച് ഉദയ അൽ മിൻഹാലിന് ആദ്യ കിരീടം