ബംഗ്ലാദേശിനെതിരെയുള്ള ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് ടീം പ്രഖ്യാപിച്ചു, ഐപിഎൽ താരങ്ങളില്ല

Southafrica

ബംഗ്ലാദേശിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കയുടെ ടീം പ്രഖ്യാപിച്ചു. മാ‍ർച്ച് 31ന് ഡര്‍ബനിലാണ് ആദ്യ ടെസ്റ്റ് നടക്കുക. ഏപ്രിൽ എട്ടിന് രണ്ടാം ടെസ്റ്റ് ആരംഭിയ്ക്കും. പോര്‍ട്ട് എലിസബത്തിലാണ് മത്സരം.

ഐപിഎൽ മത്സരങ്ങളില്ലാത്തതിനാൽ പല മുന്‍ നിരി താരങ്ങളില്ലാതെയാണ് ദക്ഷിണാഫ്രിക്കയുടെ ടീം പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ കീഗന്‍ പീറ്റേഴ്സണിന്റെ മടങ്ങി വരവ് ടീമിന് കരുത്തേകും.

കാഗിസോ റബാഡ, ലുംഗിസാനി എന്‍ഗിഡി, മാര്‍ക്കോ ജാന്‍സന്‍, എയ്ഡൻ മാര്‍ക്രം, റാസ്സി വാന്‍ ഡെര്‍ ഡൂസ്സന്‍ എന്നിവര്‍ ദക്ഷിണാഫ്രിക്കയ്ക്കായി പരമ്പരയിൽ കളിക്കില്ല.

ദക്ഷിണാഫ്രിക്കയുടെ ടെസ്റ്റ് സ്ക്വാഡ് : : Dean Elgar (captain), Temba Bavuma, Daryn Dupavillon, Sarel Erwee, Simon Harmer, Keshav Maharaj, Wiaan Mulder, Duanne Olivier, Keegan Petersen, Ryan Rickelton, Lutho Sipamla, Glenton Stuurman, Kyle Verreynne, Lizaad Williams, Khaya Zondo.