ആദ്യ ദിവസം നാല് വിക്കറ്റ് നഷ്ടത്തിൽ 233 റൺസ് നേടി ദക്ഷിണാഫ്രിക്ക

ഡര്‍ബനിൽ ബംഗ്ലാദേശിനെതിരെ ആദ്യ ടെസ്റ്റിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക 233/4 എന്ന നിലയിൽ. 76.5 ഓവറുകള്‍ എറിഞ്ഞപ്പോള്‍ വെളിച്ചക്കുറവ് മൂലം കളി നേരത്തെ നിര്‍ത്തുകയായിരുന്നു.

113 റൺസ് ഒന്നാം വിക്കറ്റിൽ മികച്ച തുടക്കമാണ് ഡീൻ എൽഗാറും സാരെൽ ഇര്‍വിയും നേടിയത്. എൽഗാര്‍ 67 റൺസും ഇര്‍വി 41 റൺസും ആണ് നേടിയത്. 53 റൺസുമായി ടെംബ ബാവുമ പുറത്താകാതെ നില്‍ക്കുമ്പോള്‍ കൂട്ടിന് കൈൽ വെറേയന്നേ ക്രീസിലുണ്ട്.