അടുത്ത സീസൺ മുതൽ അഞ്ചു സബ്സ്റ്റിസ്റ്റൂഷൻ പ്രീമിയർ ലീഗിൽ തിരിച്ചെത്തും, ട്രാൻസ്ഫർ ജാലക തിയതിയിലും മാറ്റം

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

പ്രീമിയർ ലീഗിൽ ഒരു മത്സരത്തിൽ ഒരു ടീമിന് നിലവിലെ മൂന്നു സബ്സ്റ്റിസ്റ്റൂഷനു പകരം അടുത്ത സീസൺ മുതൽ അഞ്ചു സബ്സ്റ്റിസ്റ്റൂഷൻ അനുവദിക്കാൻ പ്രീമിയർ ലീഗ് തീരുമാനം. 2020 സീസണിൽ കോവിഡ് കാരണം ഇത് അനുവദിച്ചിരുന്നു എങ്കിലും ഈ സീസണിന്റെ തുടക്കം മുതൽ പഴയ രീതിയിലേക്ക് മാറുക ആയിരുന്നു. ഗാർഡിയോള, ക്ലോപ്പ് അടക്കമുള്ള പല പരിശീലകരും അന്ന് ഇതിനെ വിമർശിച്ച് രംഗത്ത് വന്നിരുന്നു. അടുത്ത സീസണിന്റെ തുടക്കം മുതൽ ഇതോടെ 5 സബ്സ്റ്റിസ്റ്റൂഷൻ ഉപയോഗിക്കാൻ ടീമുകൾക്ക് ആവും.

ടീം ഷീറ്റിൽ 9 സബ്സ്റ്റിസ്റ്റൂഷൻ താരങ്ങളെ തന്നെയാവും ടീമുകൾക്ക് ഉൾപ്പെടുത്താൻ ആവുക. ഇതിനോടൊപ്പം ട്രാൻസ്ഫർ ജാലകം ജൂൺ 10 നു തുടങ്ങാനും പ്രീമിയർ ലീഗ് ഉന്നത അധികാര സമിതി തീരുമാനിച്ചു. മറ്റു യൂറോപ്യൻ ലീഗുകളിലെ എന്ന പോലെ ജൂൺ 10 നു തുടങ്ങി സെപ്റ്റംബർ 1 നു അവസാനിക്കും വിധം ആയിരിക്കും പ്രീമിയർ ലീഗിലെ ട്രാൻസ്ഫർ വിന്റോ അടുത്ത സീസൺ മുതൽ. അതോടൊപ്പം ഓരോ 2 ആഴ്ച കൂടുമ്പോൾ ടീമുകൾക്ക് ഉള്ള കോവിഡ് പരിശോധനയും പ്രീമിയർ ലീഗ് അടുത്ത സീസൺ മുതൽ ഒഴിവാക്കും. ആവശ്യം എങ്കിൽ മാത്രം രാജ്യത്തെ കോവിഡ് കേസുകളുടെ നില ഒക്കെ പരിശോധിച്ചു മാത്രമെ അടുത്ത സീസൺ പ്രീമിയർ ലീഗ് താരങ്ങളെ കോവിഡ് ടെസ്റ്റിന് വിധേയരാക്കൂ.