ഏറെ നാളുകള്‍ക്ക് ശേഷം കളിക്കാനിറങ്ങിയത് തിരിച്ചടിയായി – എയ്ഡന്‍ മാര്‍ക്രം

Sports Correspondent

ഓസ്ട്രേലിയയ്ക്കെതിരെ ആദ്യ ടി20യിലെ കനത്ത തോൽവിയ്ക്ക് കാരണം ദക്ഷിണാഫ്രിക്ക ഏറെ നാളായി ക്രിക്കറ്റ് കളിക്കാതിരുന്നതാണ് കാരണമെന്ന് പറഞ്ഞ് ടീം ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം. ടീം വളരെ റസ്റ്റിയായിരുന്നുവെന്നും അത് വ്യക്തമായി മത്സരത്തിൽ കാണുവാനായി എന്നും മാര്‍ക്രം സൂചിപ്പിച്ചു. ചില മികച്ച പ്രകടനങ്ങള്‍ മിന്നായം പോലെ ഉണ്ടായി എങ്കിലും അത് കൊണ്ട് പ്രത്യേകിച്ച് ഗുണമുണ്ടായില്ലെന്ന് മാര്‍ക്രം വ്യക്തമാക്കി.

ലോകകപ്പിന് മുമ്പ് യുവതാരങ്ങള്‍ക്ക് വേണ്ടത്ര അവസരം നൽകുകയെന്നതാണ് പ്രധാനം എന്നും ദക്ഷിണാഫ്രിക്കന്‍ നായകന്‍ കൂട്ടിചേര്‍ത്തു. അടുത്ത മത്സരത്തിൽ ശക്തമായ തിരിച്ചുവരവ് നടത്തുവാനാകുമെന്ന വിശ്വാസം താരങ്ങളിലുണ്ടെന്നും മാര്‍ക്രം പറഞ്ഞു.