ആദ്യ ടി20യില്‍ ശ്രീലങ്കയെ പിടിച്ചുകെട്ടി ദക്ഷിണാഫ്രിക്ക, വിജയിക്കുവാന്‍ 135 റണ്‍സ്

കേപ് ടൗണിലെ ന്യൂസിലാന്‍ഡ്സില്‍ ഇന്ന് ആരംഭിച്ച ദക്ഷിണാഫ്രിക്കയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ടി20യില്‍ ശ്രീലങ്കയെ 134/7 എന്ന സ്കോറില്‍ ചെറുത്ത് നിര്‍ത്തി ദക്ഷിണാഫ്രിക്ക. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് ഇന്നിംഗ്സിന്റെ രണ്ടാം പന്തില്‍ തന്നെ വിക്കറ്റ് കൊയ്യാനായി. 41 റണ്‍സ് നേടിയ കമിന്‍ഡു മെന്‍ഡിസ് ആണ് ലങ്കയുടെ ടോപ് സ്കോറര്‍. 3 ഫോറും 2 സിക്സുമാണ് താരം തന്റെ 29 പന്തില്‍ നിന്ന് 41 റണ്‍സില്‍ നേടിയത്.

തിസാര പെരേര 19 റണ്‍സ് നേടി. 76/5 എന്ന നിലയിലേക്ക് വീണ ശേഷം 134 റണ്‍സിലേക്ക് ലങ്ക എത്തിയത് തന്നെ ടീമിനു ആശ്വാസമായി മാറുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കായി ആന്‍ഡിലെ ഫെഹ്ലുക്വായോ മൂന്ന് വിക്കറ്റ് നേടി.

Previous articleഇത്തവണ കളി മാറും, മധ്യ നിര തിളങ്ങുമെന്ന പ്രത്യാശ പ്രകടിപ്പിച്ച് ചഹാല്‍
Next articleനാട്ടില്‍ തന്നെ കളിക്കുവാന്‍ തീരുമാനിച്ച് കിംഗ്സ് ഇലവന്‍ പഞ്ചാബ്, ഇത്തവണത്തെ ഹോം മത്സരങ്ങളെല്ലാം മൊഹാലിയില്‍