ഏഴ് വിക്കറ്റ് നഷ്ടം, നൂറ് കടന്ന് ദക്ഷിണാഫ്രിക്കയുടെ ലീഡ്

ഇംഗ്ലണ്ടിനെതിരെ 124 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി ദക്ഷിണാഫ്രിക്ക. ഇംഗ്ലണ്ടിനെ 165 റൺസിന് പുറത്താക്കിയ ശേഷം രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക 289 റൺസ് നേടിയിട്ടുണ്ട്. ഏഴ് വിക്കറ്റാണ് ടീമിന് നഷ്ടമായിട്ടുള്ളത്.

ഡീന്‍ എൽഗാറും സാരെൽ ഇര്‍വിയും ചേര്‍ന്ന് 85 റൺസാണ് ആദ്യ വിക്കറ്റിൽ നേടിയത്. എൽഗാര്‍ 47 റൺസ് നേടി പുറത്തായപ്പോള്‍ കീഗന്‍ പീറ്റേഴ്സൺ(24), എയ്ഡന്‍ മാര്‍ക്രം(16) എന്നിവരെ ദക്ഷിണാഫ്രിക്കയ്ക്ക് വേഗത്തിൽ നഷ്ടമായി.

73 റൺസ് നേടിയ സാരെൽ പുറത്താകുമ്പോളേക്കും ലീഡ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയിരുന്നു. റാസ്സി വാന്‍ ഡെര്‍ ഡൂസ്സന്‍(19), കൈൽ വെറെയെന്നേ എന്നിവരുടെ വിക്കറ്റുകളും ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി.

പിന്നീട് മാര്‍ക്കോ ജാന്‍സനും കേശവ് മഹാരാജും ചേര്‍ന്ന് 72 റൺസ് നേടിയാണ് ദക്ഷിണാഫ്രിക്കയെ മുന്നോട്ട് നയിച്ചത്. 41 റൺസ് നേടിയ കേശവ് മഹാരാജിനെ പുറത്താക്കി സ്റ്റോക്സ് ആണ് കൂട്ടുകെട്ട് തകര്‍ത്തത്.  41 റൺസ് നേടിയ മാര്‍ക്കോ ജാന്‍സന്‍ ആണ് 3 റൺസ് നേടിയ കാഗിസോ റബാഡയ്ക്ക് ഒപ്പം ക്രീസിലുള്ളത്.

 

Story Highlights: South Africa lead over 100 despite losing six wickets.