സസ്സുളോ മുന്നേറ്റ താരം നാപോളിയിലേക്കെത്തുന്നു | Report

20220818 225422

സസ്സുളോയിൽ നിന്നും മുന്നേറ്റ താരം ജിയാകോമോ റാസ്പഡോരിയെ എത്തിക്കാൻ നാപോളി. ടീമുകൾ തമ്മിൽ ഏകദേശ ധാരണയിൽ എത്തിയിട്ടുണ്ട്. താരത്തെ ആദ്യം ലോണിൽ ആവും നാപോളി എത്തിക്കുക. അഞ്ച് മില്യൺ യൂറോയാണ് ലോണിൽ എത്തിക്കുന്നതിന് വേണ്ടി നൽകുക. സീസണിന്റെ അവസാനം താരത്തെ സ്വന്തമാക്കാൻ വേണ്ടി മുപ്പത് മില്യൺ വരെ നാപോളി ചെലവാക്കേണ്ടി വരും. ജിയോവാനി സിമിയോണിക്കൊപ്പം മുന്നേറ്റ നിരയെ ശക്തിപ്പെടുത്താൻ നപോളി എത്തിക്കുന്ന മികച്ച ഒരു താരമാണ് റാസ്പഡോരി. ടോട്ടനത്തിൽ നിന്നും എൻഡോമ്പലേയും ഉടനെ ടീമിനോടൊപ്പം ചേരും.

ഇരുപത്തിരണ്ടുകാരനായ ഇറ്റാലിയൻ താരം 2019ലാണ് സസ്സുളോക്ക് വേണ്ടി അരങ്ങേറുന്നത്. ടീമിനായി എഴുപത്തിയഞ്ചോളം മത്സരങ്ങളിൽ ബൂട്ട്കെട്ടി. മുൻ നിരയിൽ സ്‌ട്രൈക്കർ ആയും സെക്കന്റ് സ്‌ട്രൈക്കർ ആയും ഇടത് വിങ്ങർ ആയും ഉപയോഗിക്കാവുന്ന താരമാണ് റാസ്പഡോരി. അവസാന സീസണിൽ ടീമിനായി പത്ത് ഗോളുകളും ആറ് അസിസ്റ്റുകളും നേടി. ആകെ പതിനെട്ടു ഗോളും ഒൻപത് അസിസ്റ്റും സസ്സുളോ ജേഴ്‌സിയിൽ കുറിക്കാൻ ആയിട്ടുണ്ട്. കഴിഞ്ഞ വർഷം ഇറ്റാലിയൻ ദേശിയ ടീമിലും അരങ്ങേറി. ഇത് വരെ പതിമൂന്ന് മത്സരങ്ങൾ ഇറ്റലിയുടെ ജേഴ്‌സി അണിയാൻ സാധിച്ചു.