3TC ക്രിക്കറ്റിന് അനുമതി ഇല്ല, ദക്ഷഇണാഫ്രിക്കന്‍ സര്‍ക്കാരിന്റെ അനുമതി ലഭിക്കാതെ ക്രിക്കറ്റിന്റെ പുതിയ ഫോര്‍മാറ്റ്

Sports Correspondent

സെഞ്ചൂറിയണില്‍ അടുത്ത ശനിയാഴ്ച ആരംഭിക്കേണ്ടിയിരുന്ന ക്രിക്കറ്റിന്റെ പുതിയ രൂപമായ 3TC ഉടന്‍ ഇല്ല. എട്ട് താരങ്ങളടങ്ങുന്ന മൂന്ന് ടീമുകളായിരുന്നു ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കേണ്ടിയിരുന്നത്. 36 ഓവറിന്റെ ഒരു മത്സരമായിരുന്നു ടൂര്‍ണ്ണമെന്റ് ഫോര്‍മാറ്റ്. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍ ടൂര്‍ണ്ണമെന്റിന് അനുമതി കൊടുത്തില്ല.

ഹോട്സ്പോട്ട് ആയ സെഞ്ചൂറിയണില്‍ ഇത്തരം മത്സരങ്ങള്‍ക്ക് ബോര്‍ഡിന് സര്‍ക്കാരിന്റെയും ആരോഗ്യ മന്ത്രാലയത്തിന്റെയും അനുമതി ആവശ്യമായിരുന്നു. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഡയറക്ടര്‍ ടൂര്‍ണ്ണമെന്റ് മുന്നോട്ട് പോകുമെന്നാണ് കഴിഞ്ഞ ദിവസം വരെ പറഞ്ഞതെങ്കിലും ഇപ്പോള്‍ ടൂര്‍ണ്ണമെന്റ് മാറ്റി വെച്ചതായാണ് അറിയുവാന്‍ കഴിയുന്നത്.