നിര്‍ണ്ണായക ഏകദിനം ദക്ഷിണാഫ്രിക്ക ബൗളിംഗ് തിരഞ്ഞെടുത്തു

പാക്കിസ്ഥാനെതിരെ നിര്‍ണ്ണായക ഏകദിനത്തില്‍ ദക്ഷിണാഫ്രിക്ക ബൗളിംഗ് തിരഞ്ഞെടുത്തു. പരമ്പര 2-2 എന്ന നിലയില്‍ നില്‍ക്കെ ഏറെ നിര്‍ണ്ണായകമായ വിജയം തേടിയാണ് ഇരു ടീമുകളും എത്തുന്നത്. പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദിനു വിലക്കുള്ളതിനാല്‍ ഷൊയ്ബ് മാലിക് ആണ് ടീമിനെ നയിക്കുന്നത്. കഴിഞ്ഞ മത്സരത്തില്‍ പാക്കിസ്ഥാനെ ഷൊയ്ബ് വിജയത്തിലേക്ക് നയിച്ചിരുന്നു.

ദക്ഷിണാഫ്രിക്ക: ക്വിന്റണ്‍ ഡി കോക്ക്, ഹാഷിം അംല, റീസ ഹെന്‍ഡ്രിക്സ്, ഫാഫ് ഡു പ്ലെസി, റാസി വാന്‍ ഡെര്‍ ഡൂസ്സെന്‍, ആന്‍ഡിലെ ഫെഹ്ലുക്വായോ, ഡെയ്വിന്‍ പ്രിട്ടോറിയസ്, വില്യം മുള്‍ഡര്‍, ഡെയില്‍ സ്റ്റെയിന്‍, കാഗിസോ റബാഡ, ഇമ്രാന്‍ താഹിര്‍

പാക്കിസ്ഥാന്‍: ഇമാം ഉള്‍ ഹക്ക്, ഫകര്‍ സമന്‍, ബാബര്‍ അസം, മുഹമ്മദ് ഹഫീസ്, ഷൊയ്ബ് മാലിക്, മുഹമ്മദ് റിസ്വാന്‍, ഇമാദ് വസീം, ഷദബ് ഖാന്‍, മുഹമ്മദ് അമീര്‍, ഷഹീന്‍ അഫ്രീദി, ഉസ്മാന്‍ ഖാന്‍

Previous articleവൈസിസി ഹരിപ്പാടിനു 7 വിക്കറ്റ് ജയം
Next articleഹസാർഡിനു വേണമെങ്കിൽ ചെൽസി വിട്ടുപോവാമെന്ന് സാരി