വൈസിസി ഹരിപ്പാടിനു 7 വിക്കറ്റ് ജയം

സെലസ്റ്റിയല്‍ ട്രോഫി ക്രിക്കറ്റില്‍ വൈസിസി ഹരിപ്പാടിനു ഏഴ് വിക്കറ്റ് ജയം. ഇന്ന് നടന്ന ആദ്യം മത്സരത്തില്‍ ക്രിസ്റ്റ്യന്‍ ബ്രദേഴ്സിനെയാണ് വൈസിസി പരാജയപ്പെടുത്തിയത്. ടോസ് നേടിയ ക്രിസ്റ്റ്യന്‍ ബ്രദേഴ്സ് ബാറ്റിംഗ് തിരഞ്ഞെടുത്തുവെങ്കിലും 108 റണ്‍സ് മാത്രമാണ് ടീമിനു നേടാനായത്. 28 ഓവറില്‍ നിന്ന് 8 വിക്കറ്റ് നഷ്ടത്തില്‍ ഈ സ്കോര്‍ നേടിയ ടീമിന്റെ ടോപ് സ്കോറര്‍ ജിജോ ജോര്‍ജ്ജായിരുന്നു(23). പ്രിജിന്‍ ജയകുമാര്‍ 21 റണ്‍സ് നേടി. ഹരിപ്പാടിനായി ആദര്‍ശ്, രഞ്ജിത്ത് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി. ക്രിസ്റ്റ്യന്‍ ബ്രദേഴ്സിന്റെ മൂന്ന് താരങ്ങള്‍ റണ്ണൗട്ട് രൂപത്തിലാണ് പുറത്തായത്.

15.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് വൈസിസി വിജയം ഉറപ്പാക്കിയത്. 34 റണ്‍സ് നേടി പുറത്താകാതെ നിന്ന അഖില്‍ ആണ് കളിയിലെ താരം. രാഹുല്‍ രാജ് 25 റണ്‍സ് നേടി പുറത്തായി. ക്രിസ്റ്റ്യന്‍ ബ്രദേഴ്സിനു വേണ്ടി ജയകൃഷ്ണന്‍ രണ്ട് വിക്കറ്റ് നേടി.

Previous articleപകരക്കാരന്‍ ബാറ്റിംഗ് കോച്ചിനെ ഓസ്ട്രേലിയയിലേക്ക് വരുത്തി ശ്രീലങ്ക
Next articleനിര്‍ണ്ണായക ഏകദിനം ദക്ഷിണാഫ്രിക്ക ബൗളിംഗ് തിരഞ്ഞെടുത്തു