ശ്രീലങ്കയ്ക്കെതിരെ സ്റ്റെയിനിനു മടങ്ങി വരവ്, പരിക്ക് ഭേദമായി റബാഡയും ടീമില്‍

- Advertisement -

ശ്രീലങ്കന്‍ പര്യടനത്തിനുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിനെ പ്രഖ്യാപിച്ചു. രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള ടീമിനെയാണ് ഇന്ന് ദക്ഷിണാഫ്രിക്ക പ്രഖ്യാപിച്ചത്. അടുത്ത മാസം നടക്കുന്ന പരമ്പരയിലേക്കുള്ള ടീമിലേക്ക് ഡെയില്‍ സ്റ്റെയിന്‍ മടങ്ങിയെത്തുന്നു എന്നതാണ് ഏറെ പ്രധാനം. കഴിഞ്ഞാഴ്ച മാത്രമാണ് ഇംഗ്ലീഷ് കൗണ്ടിയായ ഹാംഷയറിനു വേണ്ടി കളിച്ച് സ്റ്റെയിന്‍ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയത്.

തബ്രൈസ് ഷംസിയാണ് ടീമില്‍ ഇടം പിടിച്ച മറ്റൊരു താരം. 15 അംഗ സ്ക്വാഡില്‍ ടൈറ്റന്‍സിന്റെ ലെഗ് സ്പിന്നര്‍ ഷോണ്‍ വോന്‍ ബെര്‍ഗിനും അവസരം ലഭിച്ചിട്ടുണ്ട്.

ദക്ഷിണാഫ്രിക്ക: ഫാഫ് ഡു പ്ലെസി, ഹാഷിം അംല, ടെംബ ബാവുമ, ക്വിന്റണ്‍ ഡിക്കോക്ക്, ത്യൂണിസ് ഡി ബ്രൂയിന്‍, ഡീന്‍ എല്‍ഗാര്‍, ഹെയിന്‍റിച്ച് ക്ലാസ്സെന്‍, കേശവ് മഹാരാജ്, എയ്ഡന്‍ മാര്‍ക്രം, ലുംഗിസാനി ഗിഡി, വെറോണ്‍ ഫിലാന്‍ഡര്‍, കാഗിസോ റബാഡ, തബ്രൈസ് ഷംസി, ഡെയില്‍ സ്റ്റെയിന്‍, ഷോണ്‍ വോന്‍ ബെര്‍ഗ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement