ഐപിഎല്‍ താരങ്ങള്‍ ടി20 ടീമില്‍ ഇല്ല, പാക്കിസ്ഥാന്‍ പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കന്‍ പരിമിത ഓവര്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു

- Advertisement -

പാക്കിസ്ഥാനെതിരെയുള്ള പരിമിത ഓവര്‍ പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്ക. ഐപിഎല്‍ കളിക്കുന്ന പത്തോളം താരങ്ങള്‍ ആണ് ഐപിഎലില്‍ കളിക്കുന്ന ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ളവര്‍. ഇതില്‍ അഞ്ച് പേരെ ഒഴിവാക്കിയള്ള ടീമിനെയാണ് ദക്ഷിണാഫ്രിക്ക ടി20 പരമ്പരയ്ക്കായി പ്രഖ്യാപിച്ചത്. അതേ സമയം ഏകദിന പരമ്പരയ്ക്കായി പ്രധാന താരങ്ങള്‍ പലരും ടീമിലെത്തുന്നുണ്ട്. ഏകദിന സ്ക്വാഡില്‍ ഉള്ള അഞ്ച് പ്രധാന താരങ്ങളായ ക്വിന്റണ്‍ ഡി കോക്ക്, കാഗിസോ റബാഡ, ലുംഗിസാനി ഗിഡി, ഡേവിഡ് മില്ലര്‍, ആന്‍റിച്ച് നോര്‍ക്കിയ എന്നിവരാണ് ടി20യില്‍ പരിഗണിക്കപ്പെടാതിരുന്നത്.

അതേ സമയം ഫാഫ് ഡു പ്ലെസി ഇരു സ്ക്വാഡിലും ഇടം പിടിച്ചിട്ടില്ല. മൂന്ന് ഏകദിനങ്ങളും നാല് ടി20 മത്സരങ്ങളും അടങ്ങിയ പരമ്പര ഏപ്രില്‍ 2 മുതല്‍ 16 വരെയാണ് നടക്കുന്നത്. ടെംബ ബാവുമയാണ് ഇരു ടീമുകളെയും നയിക്കുന്നത്.

ഏകദിന സ്ക്വാഡ്:Temba Bavuma (C), Quinton de Kock (wk), Beuran Hendricks, Heinrich Klaasen, Janneman Malan, Keshav Maharaj, Aiden Markram, David Miller, Lungi Ngidi, Anrich Nortje, Andile Phehlukwayo, Kagiso Rabada, Tabraiz Shamsi, Jon-Jon Smuts, Rassie van der Dussen, Junior Dala, Lutho Sipamla, Wiaan Mulder, Sisanda Magala, Kyle Verreynne, Daryn Dupavillon, Lizaad Williams.

ടി20 സ്ക്വാഡ്:Temba Bavuma (C), Bjorn Fortuin, Beuran Hendricks, Reeza Hendricks, Heinrich Klaasen, George Linde, Rassie van der Dussen, Janneman Malan, Sisanda Magala, Dwaine Pretorius, Tabraiz Shamsi, Lutho Sipamla, Kyle Verreynne (wk), Pite van Biljon, Migael Pretorius, Lizaad Williams, Wihan Lubbe.

Advertisement