വനിത ഡബിള്‍സ് ടീമിന് വിജയം, പുരുഷ ഡബിള്‍സ് ടീമിന് പരാജയം

- Advertisement -

ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഡബിള്‍സ് മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് സമ്മിശ്ര ഫലം. വനിത ഡബിള്‍സ് ടീമിന് വിജയം നേടാനായപ്പോള്‍ പുരുഷ ഡബിള്‍സ് ടീമിന് പ്രീ ക്വാര്‍ട്ടറില്‍ പുറത്തായി. അതേ സമയം മിക്സഡ് ഡബിള്‍സ് കൂട്ടുകെട്ടും പരാജയം ഏറ്റുവാങ്ങി. അശ്വിനി പൊന്നപ്പ – സിക്കി റെഡ്ഡി കൂട്ടുകെട്ട് ബള്‍ഗേറിയന്‍ താരങ്ങളെ 21-17, 21-10 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്.

പുരുഷ ഡബിള്‍സ് ജോഡിയായ സാത്വിക്സായിരാജ് – ചിരാഗ് ഷെട്ടി കൂട്ടുകെട്ട് കടുത്ത പോരാട്ടത്തിനൊടുവില്‍ ഡെന്മാര്‍ക്ക് താരങ്ങളോട് 16-21, 21-11, 17-21 എന്ന സ്കോറിന് കീഴടങ്ങിയപ്പോള്‍ ഡെന്മാര്‍ക്കിന്റെ തന്നെ താരങ്ങളോട് നേരിട്ടുള്ള ഗെയിമുകളിലാണ് മിക്സഡ് ഡബിള്‍സ് കൂട്ടുകെട്ടായ ധ്രുവ് കപില – മേഘന ജക്കുപുടി കൂട്ടുകെട്ട് തോല്‍വിയേറ്റു വാങ്ങിയത്. സ്കോര്‍ : 19-21, 8-21.

Advertisement