ഇന്ത്യൻ താരങ്ങൾക്ക് കൈ കൊടുക്കുന്നത് ഒഴിവാക്കാൻ തയ്യാറാണെന്ന് ദക്ഷിണാഫ്രിക്കൻ പരിശീലകൻ

Staff Reporter

ഇന്ത്യക്കെതിരെയുള്ള ഏകദിന പരമ്പരക്കിടെ താരങ്ങൾക്ക് കൈ കൊടുക്കുന്നത് ഒഴിവാക്കാൻ ദക്ഷിണാഫ്രിക്കൻ താരങ്ങൾ തയ്യാറാണെന്ന് പരിശീലകൻ മാർക്ക് ബുച്ചർ. കൊറോണ ഭീഷണിയെ തുടർന്നാണ് ഇത്തരത്തിലൊരു നടപടിയെന്നും പരിശീലകൻ പറഞ്ഞു.

ടീമിന്റെ കൂടെ സുരക്ഷാ – മെഡിക്കൽ പ്രതിനിധികൾ ഉണ്ടെന്നും അവരുടെ തീരുമാനത്തിന് അനുസരിച്ച് ടീം കൈ കൊടുക്കുന്നത് തീരുമാനിക്കുമെന്നും മാർക്ക് ബുച്ചർ കൂട്ടിച്ചേർത്തു. ഇന്ത്യയിലേക്ക് യാത്ര തിരിക്കുന്നതിന് മുൻപ് താരങ്ങൾക്കെല്ലാം മെഡിക്കൽ വിഭാഗം നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും ബുച്ചർ പറഞ്ഞു.

ഇന്ത്യക്കെതിരായ മൂന്ന് മത്സരങ്ങൾ ഉൾകൊള്ളുന്ന ഏകദിന പാരമ്പരക്കായി ദക്ഷിണാഫ്രിക്കൻ ടീം ഇന്നാണ് ഇന്ത്യയിൽ എത്തിയത്. ഇന്ത്യയിൽ ഇതുവരെ 43 കൊറോണ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.