സന്തോഷ് ട്രോഫിക്കായുള്ള കേരള ക്യാമ്പ് മാറ്റിവെച്ചു

- Advertisement -

സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് മത്സരങ്ങൾക്ക് ഒരുങ്ങാനായുള്ള കേരള ക്യാമ്പ് തൽക്കാലത്തേക്ക് മാറ്റിവെച്ചു. തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ മാർച്ച് 12 മുതൽ ആയിരുന്നു ക്യാമ്പ് നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ ഒഴിവാക്കാൻ പറ്റാത്ത ചില സാഹചര്യങ്ങൾ വന്നതു കൊണ്ട് ക്യാമ്പ് തൽക്കാലം നീട്ടിവെക്കുകയാണ് എന്ന് കെ എഫ് എ അറിയിച്ചു.

ക്യാമ്പിലേക്ക് ക്ഷണിച്ച ചില താരങ്ങളുടെ ക്ലിയറൻസും ഒപ്പം സെക്കൻഡ് ഡിവിഷൻ ഐ ലീഗ് നടക്കുന്നതുമാണ് തൽക്കാലം ക്യാമൊ മാറ്റിവെക്കാൻ കാരണം എന്ന് കെ എഫ് എ അറിയിച്ചു. അധികം താമസിയാതെ തന്നെ ക്യാമ്പ് അരാംഭിക്കും എന്നും അധികൃതർ അറിയിച്ചു. ക്യാമ്പിലേക്കായി 29 അംഗ ടീമിനെ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. ഏപ്രിൽ 14 മുതൽ മിസോറാമിലെ ഐസോളിൽ വെച്ചാണ് ഫൈനൽ റൗണ്ട് നടക്കുന്നത്.

Advertisement