ഡോം ബെസ്സിന് അഞ്ച് വിക്കറ്റ്, ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്ക പൊരുതുന്നു

Photo: Twitter/@BBCSport
- Advertisement -

ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിവസത്തെ കളി അവസാനിക്കുമ്പോൾ ഇംഗ്ലണ്ടിന്റെ കൂറ്റൻ സ്കോറിനെതിരെ ദക്ഷിണാഫ്രിക്ക പൊരുതുന്നു. മൂന്നാം ദിവസം കളി നിർത്തുമ്പോൾ ദക്ഷിണാഫ്രിക്ക 6 വിക്കറ്റ് നഷ്ടത്തിൽ 208 റൺസ് എടുത്തിട്ടുണ്ട്. നിലവിൽ ഇംഗ്ലണ്ടിന്റെ സ്കോറിനേക്കാൾ 291 റൺസ് പിറകിലാണ് ദക്ഷിണാഫ്രിക്ക.

63 റൺസുമായി ഡി കോക്കും 27 റൺസുമായി ഫിലാണ്ടറുമാണ് ദക്ഷിണാഫ്രിക്കക്ക് വേണ്ടി ബാറ്റ് ചെയ്യുന്നത്. തുടക്കത്തിൽ മികച്ച കൂട്ടുകെട്ട് ഉണ്ടാക്കാൻ കഴിയാതെ പോയ ദക്ഷിണാഫ്രിക്ക നിലവിൽ ഏഴാം വിക്കറ്റിൽ ഇരുവരും ചേർന്ന് 54 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്. ദക്ഷിണാഫ്രിക്കൻ നിരയിൽ എൽഗർ 35 റൺസ് എടുത്ത് പുറത്തായി.

Advertisement