നോർത്ത് ഈസ്റ്റും ജംഷദ്പൂരും ഇന്ന് ഇറങ്ങും

വ്യാഴാഴ്ച ബാംബോലിമിലെ അത്‌ലറ്റിക് സ്റ്റേഡിയത്തിൽ നടക്കുന്ന ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തുൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിക ജംഷഡ്പൂർ എഫ്‌സിയെ നേരിടും. ജംഷദ്പൂർ ലീഗ് ടേബിളിൽ 13 പോയിന്റുമായി ആറാം സ്ഥാനത്താണ്. എട്ട് പോയിന്റുമായി നോർത്ത് ഈസ്റ്റ് സ്റ്റാൻഡിംഗിൽ പത്താം സ്ഥാനത്താണ്.

അവരുടെ മുൻ അഞ്ച് ഏറ്റുമുട്ടലുകളിൽ, ജംഷഡ്പൂർ എഫ്‌സി ഒരു ജയവും രണ്ട് തോൽവിയും രണ്ട് സമനിലയുമാണ് ഉള്ളത്. അവസാന മൂന്ന് മത്സരങ്ങളിൽ ജംഷദ്പൂരിന് വിജയിക്കാൻ ആയിട്ടില്ല. അവസാന മത്സരത്തിൽ മുംബൈ സിറ്റിയെ 3-3ന് സമനില പിടിച്ചാണ് നോർത്ത് ഈസ്റ്റ് വരുന്നത്. പരിക്ക് കാരണം നോർത്ത് ഈസ്റ്റ് നിരയിൽ ഇന്ന് ഗനി നിഗം ഉണ്ടാകില്ല, ജംഷദ്പൂദ് നിരയിൽ കോമൽ തട്ടാലും ഉണ്ടാകില്ല. ഇന്ന് രാത്രി 7.30നാണ് മത്സരം.