ഓസ്‌ട്രേലിയൻ പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരം ഡേ നൈറ്റ് ആവുമെന്ന് സൗരവ് ഗാംഗുലി

Photo: Twitter/@BCCI
- Advertisement -

ഇന്ത്യൻ പ്രീമിയർ ലീഗിന് ശേഷം നടക്കുന്ന ഓസ്ട്രേലിയ – ഇന്ത്യ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരം ഡേ നൈറ്റ് മത്സരം ആവുമെന്ന് ബി.സി.സി.ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലി. നവംബർ അവസാനത്തോടെ തുടങ്ങുന്ന പരമ്പരയിൽ നാല് ടെസ്റ്റ് മത്സരങ്ങൾ കൂടാതെ മൂന്ന് ടി20 മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളും ഉണ്ട്. ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ് പരമ്പരയുടെ വിവരങ്ങൾ ബി.സി.സി.ഐക്ക് കൈമാറിയിട്ടുണ്ടെന്ന് സൗരവ് ഗാംഗുലി വ്യക്തമാക്കി.

അതെ സമയം മത്സരങ്ങൾ നടക്കുന്ന തിയ്യതികളുടെ കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനം ഉണ്ടായിട്ടില്ലെന്നും സൗരവ് ഗാംഗുലി അറിയിച്ചു. ഇന്ത്യ കളിക്കുന്ന രണ്ടാമത്തെ പിങ്ക് ബോൾ ടെസ്റ്റ് കൂടിയാവും ഇത്. നേരത്തെ ബംഗ്ലാദേശിനെതിരെ കൊൽക്കത്തയിൽ വെച്ചാണ് ഇന്ത്യ ആദ്യമായി പിങ്ക് ബോൾ ടെസ്റ്റ് കളിച്ചത്. ഓസ്‌ട്രേലിയക്കെതിരെ കളിക്കുന്ന പിങ്ക് ബോൾ ടെസ്റ്റ് വിദേശത്ത് ഇന്ത്യയുടെ ആദ്യ പിങ്ക് ബോൾ ടെസ്റ്റ് കൂടിയാണ്.

Advertisement