കൊറോണ വൈറസിനെതിരെ പോരാടാൻ സഹായവുമായി സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ

- Advertisement -

കൊറോണ വൈറസ് ബാധക്കെതിരെ സഹായവുമായി സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ. 42 ലക്ഷം രൂപയാണ് സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സംഭാവനയായി നൽകാൻ തീരുമാനിച്ചത്. 21 ലക്ഷം രൂപ വീതം പ്രധാന മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ഗുജറാത്ത് മുഖായ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുമാണ് നൽകിയിരിക്കുന്നത്.

നേരത്തെ ബംഗാൾ ക്രിക്കറ്റ് അസോസിയേഷനും മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനും ഇത്തരത്തിൽ സഹായവുമായി രംഗത്തെത്തിയിരുന്നു. സൗരവ് ഗാംഗുലിയും സച്ചിൻ ടെണ്ടുൽക്കറും മഹേന്ദ്ര സിംഗ് ധോണിയുമടക്കം കായിക രംഗത്തുള്ള നിരവധി പേരാണ് സഹായവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യയിൽ നിലവിൽ ഏകദേശം 724 കൊറോണ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Advertisement