ഈ ടീമിലെ മൂന്ന് നാല് താരങ്ങളെ പുറത്താക്കിയേ മതിയാകൂ: ഗവാസ്കര്‍

സൗത്താംപ്ടണിലെ തോല്‍വിയ്ക്ക് പിന്നാലെ മൂന്ന് താരങ്ങളെ പുറത്താക്കുവാന്‍ ആവശ്യപ്പെട്ട് സുനില്‍ ഗവാസ്കര്‍. താരം നേരത്തെ തന്നെ വിമര്‍ശിച്ച ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് പുറമേ പേര് പറഞ്ഞില്ലെങ്കിലും സുനില്‍ ഗവാസ്കര്‍ ലക്ഷ്യം വെച്ചത് രവി ചന്ദ്രന്‍ അശ്വിനെയും ദിനേശ് കാര്‍ത്തിക്കിനെയും ലോകേഷ് രാഹുലിനെയുമാണെന്നാണ് പൊതുവേയുള്ള നിഗമനം.

ഹാര്‍ദ്ദിക് പാണ്ഡ്യയെ മാത്രമല്ല താന്‍ ലക്ഷ്യമാക്കുന്നതെന്ന് പറഞ്ഞുവെങ്കിലും മറ്റു താരങ്ങളാരാണെന്ന് സുനില്‍ ഗവാസ്കര്‍ പേര് വെളിപ്പെടുത്തിയില്ല. മൂന്ന് നാല് താരങ്ങള്‍ക്ക് ഇന്ത്യന്‍ ടീമില്‍ ഇടം നല്‍കേണ്ടതില്ലെന്ന അഭിപ്രായക്കാരനാണ് താനെന്നാണ് സുനില്‍ ഗവാസ്കര്‍ പറഞ്ഞത്. അന്തിമ ഇലവനില്‍ അല്ല സ്ക്വാഡില്‍ പോലും ഇവര്‍ക്ക് ഇടം പാടില്ലെന്നാണ് ഗവാസ്കര്‍ പറഞ്ഞത്.

Previous articleകോറോയ്ക്ക് അഞ്ച് ഗോൾ, ജാക്കിചന്ദിന് ഹാട്രിക്ക്, സ്പെയിനിൽ ഗോവൻ ഗോൾമഴ
Next articleലോകകപ്പിൽ മെക്സിക്കോയെ നയിച്ച ഒസോരിയോ ഇനി പരാഗ്വേ പരിശീലകൻ