ടി20 റാങ്കിംഗിൽ രണ്ടാം സ്ഥാനത്തെത്തി സ്മൃതി മന്ഥാന, ഏകദിനത്തിലും മുന്നേറ്റം

ഏറ്റവും പുതിയ ടി20 റാങ്കിംഗിൽ രണ്ടാം സ്ഥാനത്തേക്കുയര്‍ന്ന് സ്മൃതി മന്ഥാന. 731 റേറ്റിംഗ് പോയിന്റ് നേടിയ താരം ഓസ്ട്രേലിയയുടെ മെഗ് ലാന്നിംഗിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് രണ്ടാമതെത്തിയത്. 725 റേറ്റിംഗ് പോയിന്റാണ് ലാന്നിംഗ്സിന്റെ കൈവശമുള്ളത്.

ഒന്നാം സ്ഥാനത്ത് 743 റേറ്റിംഗ് പോയിന്റുമായി ഓസ്ട്രേലിയയുടെ തന്നെ ബെത്ത് മൂണിയാണുള്ളത്. ഇംഗ്ലണ്ടിനെതിരെയുള്ള മൂന്ന് ടി20 മത്സരങ്ങളിൽ നിന്ന് നേടിയ 111 റൺസ് ആണ് ഇന്ത്യന്‍ താരത്തിന്റെ റാങ്കിംഗ് മെച്ചപ്പെടുത്തുവാന്‍ സഹായിച്ചത്.

ഏകദിന പരമ്പരിലെ ആദ്യ മത്സരത്തിൽ 91 റൺസ് നേടിയ മന്ഥാന ഏകദിന റാങ്കിംഗിൽ 3 സ്ഥാനം മെച്ചപ്പെടുത്തി 7ാം സ്ഥാനത്തേക്ക് എത്തിയിട്ടുണ്ട്. 698 റേറ്റിംഗ് പോയിന്റാണ് താരത്തിനുള്ളത്.