ഫോം തുടര്‍ന്ന് മന്ഥാന, വീണ്ടും അര്‍ദ്ധ ശതകം

- Advertisement -

സ്മൃതി മന്ഥാനയുടെ കിടിലന്‍ ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തില്‍ യോര്‍ക്ക്ഷയര്‍ ഡയമണ്ട്സിനെ കീഴടക്കി വെസ്റ്റേണ്‍ സ്റ്റോം. ആദ്യം ബാറ്റ് ചെയ്ത യോര്‍ക്ക്ഷയര്‍ 172/5 എന്ന സ്കോര്‍ നേടിയപ്പോള്‍ 19.2 ഓവറില്‍ വെസ്റ്റേണ്‍ സ്റ്റോം 3 വിക്കറ്റ് നഷ്ടത്തില്‍ ജയം സ്വന്തമാക്കി. ഏഴ് വിക്കറ്റ് വിജയം കരസ്ഥമാക്കിയ ടീമിനു വേണ്ടി സ്മൃതി മന്ഥാന 56 റണ്‍സ് നേടി. ഹീത്തര്‍ നൈറ്റ് 45 റണ്‍സുമായി പുറത്താകാതെ നിന്നു. ഒന്നാം വിക്കറ്റില്‍ സ്മൃതി-റേച്ചല്‍ പ്രീസ്റ്റ്(37) കൂട്ടുകെട്ട് 101 റണ്‍സ് നേടി മികച്ച അടിത്തറയാണ് സ്റ്റോമിനു നല്‍കിയത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത യോര്‍ക്ക്ഷയര്‍ ഡയമണ്ട്സ് ബെത്ത് മൂണിയുടെയും(69)-ലൗറന്‍ വിന്‍ഫീല്‍ഡിന്റെയും(48) ബാറ്റിംഗ് പ്രകടനത്തിലാണ് മികച്ച സ്കോര്‍ നേടിയത്. ഒന്നാം വിക്കറ്റില്‍ 119 റണ്‍സ് നേടിയ ശേഷം ടീമിന്റെ സ്കോറിംഗ് റേറ്റ് കുറയുകയായിരുന്നു. മൂന്നോളം ബാറ്റിംഗ് താരങ്ങള്‍ റണ്‍ഔട്ട് രൂപത്തില്‍ പുറത്തായതും ഡയമണ്ട്സിനു തിരിച്ചടിയായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement