ടെസ്റ്റ് റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തിലെത്തി സ്മിത്ത്

Ryan Pierse/Getty Images

എഡ്ജ്ബാസ്റ്റണിലെ ഇരട്ട ശതകങ്ങള്‍ക്ക് ശേഷം ലോര്‍ഡ്സില്‍ 92 റണ്‍സ് കൂടി നേടിയതോടെ ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്ന് സ്റ്റീവ് സ്മിത്ത്. ഒന്നാം സ്ഥാനത്തുള്ള വിരാട് കോഹ്‍ലിയെക്കാള്‍ വെറും 9 പോയിന്റ് പിന്നിലായാണ് സ്മിത്ത് ഇപ്പോള്‍ സ്ഥിതി ചെയ്യുന്നത്. മൂന്ന് ഇന്നിംഗ്സുകളിലായി 378 റണ്‍സാണ് ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ സ്മിത്ത് നേടിയത്. ലോര്‍ഡ്സില്‍ രണ്ടാം ഇന്നിംഗ്സില്‍ താരത്തെ ഓസ്ട്രേലിയ പിന്‍വലിച്ചിരുന്നു.

ശ്രീലങ്കന്‍ നായകന്‍ ദിമുത് കരുണാരത്നേ തന്റെ ഏറ്റവും മികച്ച കരിയര്‍ ടെസ്റ്റ് റാങ്കായ എട്ടാം നമ്പറിലേക്ക് എത്തിയിട്ടുണ്ട്. ശ്രീലങ്കയ്ക്കായി 122 റണ്‍സുമായി വിജയ ഇന്നിംഗ്സാണ് ന്യൂസിലാണ്ടിനെതിരെ താരം പുറത്തെടുത്തത്.