സ്മിത്തിനും ലാബുഷെയിനിനും ശതകം, ഓസ്ട്രേലിയ മുന്നൂറിനടുത്ത്

Sports Correspondent

ശ്രീലങ്കയ്ക്കെതിരെ ഗോളിലെ രണ്ടാം ടെസ്റ്റിൽ മികച്ച നിലയിൽ ഒന്നാം ദിവസം അവസാനിപ്പിച്ച് ഓസ്ട്രേലിയ. മാര്‍നസ് ലാബൂഷെയിനിന്റെയും സ്റ്റീവന്‍ സ്മിത്തിന്റെയും ശതകങ്ങളാണ് ഓസ്ട്രേലിയയ്ക്ക് മികച്ച സ്കോര്‍ നൽകിയത്. ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ 298/5 എന്ന നിലയിലാണ്.

പ്രഭാത് ജയസൂര്യ ഇന്നത്തെ കളിയുടെ അവസാനത്തോടെ മൂന്ന് വിക്കറ്റുകള്‍ നേടിയാണ് ശ്രീലങ്കയ്ക്ക് ആശ്വസിക്കുവാനുള്ള വക നൽകിയത്. ലാബൂഷെയിന്‍ – സ്മിത്ത് കൂട്ടുകെട്ട് 134 റൺസാണ് മൂന്നാം വിക്കറ്റിൽ നേടിയത്.

ലാബൂഷെയിന്‍ 104 റൺസ് നേടി പുറത്തായപ്പോള്‍ സ്റ്റീവന്‍ സ്മിത്ത് 109 റൺസും 16 റൺസ് നേടി അലക്സ് കാറെയും ആണ് ക്രീസിലുള്ളത്.