പോഗ്ബ യുവന്റസിൽ മെഡിക്കലിനായി എത്തി

Newsroom

Img 20220708 160924

ഫ്രഞ്ച് മധ്യനിര താരം പോഗ്ബ യുവന്റസിലേക്കുള്ള തന്റെ നീക്കം പൂർത്തിയാക്കാനായി ടൂറിനിൽ എത്തി. ഇന്ന് യുവന്റസിന്റെ ജെ മെഡിക്കൽസിൽ പോഗ്ബ എത്തും. നാളത്തോടെ പോഗ്ബ മെഡിക്കൽ പൂർത്തിയാക്കും‌. പിന്നാലെ കരാറും ഒപ്പുവെക്കും. ഇന്നലെയും ഇന്നുമായി ഡി മറിയ യുവന്റസിൽ മെഡിക്ക പൂർത്തിയായി കഴിഞ്ഞു. ഇരുവരുടെയും ട്രാൻസ്ഫറുകൾ നാളെയേക്ക് യുവന്റസ് ഔദ്യോഗികമായി പ്രഖ്യാപിക്കും.

പോഗ്ബ നാലു വർഷത്തെ കരാർ ആകും യുവന്റസിൽ ഒപ്പുവെക്കുക. പോഗ്ബയ്ക്ക് 8 മില്യൺ യൂറോ വേതനമായും 2 മില്യൺ ബോണസ് ആയും യുവന്റസ് നൽകും. 29കാരനായ പോഗ്ബ 2012 മുതൽ 2016വരെ യുവന്റസിനൊപ്പം ഉണ്ടായിരുന്നു. ആ കാലത്ത് പോഗ്ബ ലോകത്തെ തന്നെ ഏറ്റവും മികച്ച ഫുട്ബോളറിൽ ഒന്നായിരുന്നു. പിന്നീട് യുണൈറ്റഡിലേക്ക് തിരികെ എത്തിയപ്പോൾ പോഗ്ബ ഫോം ഔട്ട് ആവുക ആയിരുന്നു. യുവന്റസിൽ പോഗ്ബ 8 കിരീടങ്ങൾ നേടിയിട്ടുണ്ട്.