ആദ്യ ഏകദിനത്തില്‍ സ്മിത്തില്ലാത്തിന് കാരണം പരിശീലനത്തിനിടെ താരത്തിനേറ്റ പരിക്ക്

- Advertisement -

ഇന്ന് ഇംഗ്ലണ്ടിനെതിരെ ആദ്യ ഏകദിനത്തിന് തൊട്ടുമുമ്പ് മാത്രമാണ് ഓസ്ട്രേലിയന്‍ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് ഇന്ന് കളിക്കാനുണ്ടാവില്ലെന്ന് ലോകം അറിയുന്നത്. പരിശീലനത്തിനിടെ താരത്തിനേറ്റ പരിക്കാണ് തിരിച്ചടിയായി മാറിയത്.

ഇന്നലത്തെ പരിശീലനത്തിനിടെയാണ് സ്മിത്തിന് പരിക്കേറ്റത്. എന്നാല്‍ ഓസ്ട്രേലിയയ്ക്കൊപ്പം മാധ്യമ സംഘം ഒന്നും ഇപ്പോളത്തെ സാഹചര്യത്തില്‍ സഞ്ചരിക്കാത്തതും ക്രിക്കറ്റ് ഓസ്ട്രേലിയ ഈ തീരൂമാനം മീഡിയ റിലീസിലൂടെ അറിയിക്കാതെയും ഇരുന്നതോടെ വൈകി മാത്രമേ ക്രിക്കറ്റ് ആരാധകര്‍ ഈ വാര്‍ത്ത അറിഞ്ഞുള്ളു.

Advertisement