52 ഇന്നിംഗ്സുകള്‍ക്ക് ശേഷം ആദ്യമായി അക്കൗണ്ട് തുറക്കാനാകാതെ സ്റ്റീവ് സ്മിത്ത്

Stevesmith

മെല്‍ബേണില്‍ ഇന്ത്യയ്ക്കെതിരെ അക്കൗണ്ട് തുറക്കാനാകാതെയാണ് സ്റ്റീവ് സ്മിത്ത് മടങ്ങിയത്. എട്ട് പന്തുകള്‍ നേരിട്ട താരത്തെ പുജാരയുടെ കൈകളിലെത്തിച്ച് അശ്വിനാണ് പുറത്താക്കിയത്. നാല് വര്‍ഷത്തിന് ശേഷമാണ് സ്മിത്തിന്റെ അക്കൗണ്ട് തുറക്കാതെയുള്ള മടക്കം. 52 ഇന്നിംഗ്സുകള്‍ക്ക് ശേഷം.

അഡിലെയ്ഡില്‍ ഒന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സിലും താരത്തിന് മികവ് പുലര്‍ത്താനായിരുന്നില്ല. അന്ന് ആദ്യ ഇന്നിംഗ്സില്‍ ഒരു റണ്‍സ് നേടിയ താരം രണ്ടാം ഇന്നിംഗ്സില്‍ ഒരു റണ്‍സ് നേടിയപ്പോളേക്കും ഓസ്ട്രേലിയ വിജയം കുറിച്ചിരുന്നു.

Previous articleആദ്യ ജയം തേടി വീണ്ടും ഈസ്റ്റ് ബംഗാൾ ഇറങ്ങുന്നു
Next articleമൂന്നാം ടെസ്റ്റിലും ഡേവിഡ് വാർണർ കളിച്ചേക്കില്ല