ആദ്യ സെഷനില്‍ ഇഴഞ്ഞ് നീങ്ങി ബംഗ്ലാദേശ്, നേടിയത് 3 വിക്കറ്റ് നഷ്ടത്തില്‍ 63 റണ്‍സ്

ഇന്‍ഡോര്‍ ടെസ്റ്റില്‍ ആദ്യ ദിവസം ഉച്ച ഭക്ഷണത്തിനായി ടീമുകള്‍ പിരിയുമ്പോള്‍ ഇന്ത്യയ്ക്ക് മേല്‍ക്കൈ. ആദ്യ സെഷനില്‍ 26 ഓവറുകളില്‍ നിന്ന് 63 റണ്‍സാണ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ സന്ദര്‍ശകര്‍ നേടിയത്. ഓപ്പണര്‍മാരായ ഷദ്മന്‍ ഇസ്ലാമിനെയും ഇമ്രുല്‍ കൈസിനെയും വേഗത്തില്‍ നഷ്ടമായ ടീമിന് അധികം വൈകാതെ മുഹമ്മദ് മിഥുനിനെയും നഷ്ടമായി. 31/3 എന്ന നിലയിലേക്ക് വീണ ടീമിനെ നാലാം വിക്കറ്റില്‍ 32 റണ്‍സ് നേടിയ മുഷ്ഫിക്കുര്‍ റഹി-മോമിനുള്‍ ഹക്ക് കൂട്ടുകെട്ടാണ് രക്ഷകരായി മാറിയത്.

മോമിനുള്‍ 22 റണ്‍സും മുഷ്ഫിക്കുര്‍ 14 റണ്‍സും നേടിയാണ് ക്രീസില്‍ നില്‍ക്കുന്നത്. ഇന്ത്യയ്ക്കായി പേസര്‍മാരായ ഇഷാന്ത് ശര്‍മ്മ, ഉമേഷ് യാദവ്, മുഹമ്മദ് ഷമി എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

Previous articleചിലി താരങ്ങൾ കളിക്കാനിറങ്ങില്ല, പെറുവിനെതിരായ മത്സരം ഉപേക്ഷിച്ചു
Next articleഐ ലീഗ് ഡി സ്പോർടിൽ!! 3 വർഷത്തെ കരാർ ഒപ്പുവെച്ചു