ഐ ലീഗ് ഡി സ്പോർടിൽ!! 3 വർഷത്തെ കരാർ ഒപ്പുവെച്ചു

ഐ ലീഗ് ഇത്തവണ മുതൽ ഡി സ്പോർട് ടെലികാസ്റ്റ് ചെയ്യും. ഡി സ്പോർടും എ ഐ എഫ് എഫുമായി മൂന്ന് വർഷത്തെ കരാർ ഇതിനായി ഒപ്പുവെച്ചു. ഐ ലീഗിൽ 110 മത്സരങ്ങളും ഡി സ്പോർട് ടെലികാസ് ചെയ്യും. കഴിഞ്ഞ സീസൺ വരെ സ്റ്റാർ സ്പോർട്സ് ആയിരുന്നു ഐലീഗ് ടെലിക്കാസ്റ്റ് ചെയ്തിരുന്നത്. ഇത്തവണ സ്റ്റാർ സ്പോർട്സ് മുന്നോട്ട് വരാത്തത് മനസ്സിലാക്കിയാണ് ഡി സ്പോർട് ഐലീഗ് സംപ്രേക്ഷണാവകാശം സ്വന്തമാക്കിയത്.

ഐ എസ് എല്ലിനെ വെല്ലുന്ന ടെലികാസ്റ്റ് ഒരുക്കാനാണ് ഡി സ്പോർട് ഒരുങ്ങുന്നത്. അയർലണ്ട് കമ്പിനിയായ ഇൻസ്റ്റ ലിമിറ്റഡ് ആകും ലീഗ് ചിത്രീകരിച്ച് ഫുട്ബോൾ പ്രേമികളിൽ എത്തിക്കുക. കഴിഞ്ഞ സീസണിൽ ലീഗിന്റെ രണ്ടാം പകുതിയിലെ ഭൂരിഭാഗം മത്സരങ്ങളും ടെലികാസ്റ്റ് ചെയ്യപ്പെടാത്തതും ചെയ്ത് മത്സരങ്ങളുടെ ടെലിക്കാസ്റ്റ് നിലവാരവും ഒക്കെ വിമർശനങ്ങക്ക് വിളിച്ചു വരുത്തിയുരുന്നു. നവംബർ 30നാണ് ഐ ലീഗ് സീസൺ ആരംഭിക്കുന്നത്. ആദ്യ ദിവസം ഗോകുലം കേരള എഫ് സി നെരോക എഫ് സിയെയും, ഐസാൾ മോഹൻ ബഗാനെയുമാണ് നേരിടുന്നത്.

Previous articleആദ്യ സെഷനില്‍ ഇഴഞ്ഞ് നീങ്ങി ബംഗ്ലാദേശ്, നേടിയത് 3 വിക്കറ്റ് നഷ്ടത്തില്‍ 63 റണ്‍സ്
Next articleരാജസ്ഥാൻ റോയൽസ് വിട്ട് അജിങ്കെ രഹാനെ ഡൽഹി ക്യാപിറ്റൽസിൽ