ഔദ്യോഗിക അറിയിപ്പെത്തി, ഇന്ത്യയുടെ ശ്രീലങ്കന്‍ പരമ്പര ആരംഭിക്കുക ജൂലൈ 18ന്

Indiatraining

ജൂലൈ 13ന് ആരംഭിക്കേണ്ട ഇന്ത്യയുടെ ശ്രീലങ്കന്‍ പരമ്പര ജൂലൈ 18ന് ആയിരിക്കും ആരംഭിക്കുകയെന്ന ഔദ്യോഗിക പ്രഖ്യാപനം എത്തി. ഇന്നലെ പരമ്പര നീട്ടി വയ്ക്കുമെന്നും ജൂലൈ 17നോ 18നോ ആവും ആരംഭിക്കുക എന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇംഗ്ലണ്ടിൽ നിന്ന് മടങ്ങിയെത്തിയ ശ്രീലങ്കന്‍ ടീമിലെ സപ്പോര്‍ട്ട് സ്റ്റാഫുകളിൽ രണ്ട് പേര്‍ക്ക് കൊറോണ ബാധിച്ചതോടെയാണ് ഈ തീരുമാനം.

ഇപ്പോള്‍ ലങ്കന്‍ ബോര്‍ഡ് ഇതിന്റെ ഔദ്യോഗിക സ്ഥിരീകരണം നടത്തുകയായിരുന്നു. ലങ്കന്‍ താരങ്ങള്‍ അധിക സമയം ക്വാറന്റീന്‍ ഇരിക്കേണ്ടതുണ്ടെന്നതിനിലാണ് ഈ തീരുമാനം. ജൂലൈ 18 മുതൽ 29 വരെയാകും മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളും നടക്കുക.

ഏകദിനങ്ങള്‍ ജൂലൈ 18, 20, 23 തീയ്യതികളിലും ടി20 മത്സരങ്ങള്‍ ജൂലൈ 25, 27, 29 തീയ്യതികളിലും നടക്കും.

Previous articleഎളുപ്പമുള്ള ഫിക്സച്ചറാണ് ലഭിച്ചിരിക്കുന്നത്, എന്നാൽ കാര്യങ്ങള്‍ അത്ര എളുപ്പമായേക്കില്ല – പിവി സിന്ധു
Next article“ഫൈനലിൽ സാധ്യത 50-50, ആവേശകരമായ മത്സരം കാണാം” – കെയ്ൻ