ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിംഗ്സ് 178 റൺസിന് അവസാനിച്ചു, ശ്രീലങ്കയ്ക്ക് രണ്ടാം ഇന്നിംഗ്സിൽ 6 വിക്കറ്റ് നഷ്ടം

Sports Correspondent

Updated on:

ചട്ടോഗ്രാം ടെസ്റ്റിൽ ശ്രീലങ്ക കരുതുറ്റ നിലയിൽ. മത്സരത്തിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ ശ്രീലങ്കയ്ക്ക് 455 റൺസ് ലീഡാണ് കൈവശമുള്ളത്. 6 വിക്കറ്റ് നഷ്ടത്തിൽ രണ്ടാം ഇന്നിംഗ്സിൽ 102 റൺസ് നേടിയാണ് ശ്രീലങ്ക നിൽക്കുന്നത്.

ആദ്യ ഇന്നിംഗ്സിൽ ടീം 531 റൺസ് നേടിയപ്പോള്‍ ബംഗ്ലാദേശ് 178 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. അസിത ഫെര്‍ണാണ്ടോ 4 വിക്കറ്റ് നേടിയപ്പോള്‍ വിശ്വ ഫെര്‍ണാണ്ടോ, ലഹിരു കുമര, പ്രഭാത് ജയസൂര്യ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി. 54 റൺസ് നേടിയ സാക്കിര്‍ ഹസന്‍ ആണ് ബംഗ്ലാദേശ് നിരയിലെ ടോപ് സ്കോറര്‍. മോമിനുള്‍ ഹക്ക് 33 റൺസ് നേടി പുറത്തായി.

ശ്രീലങ്കയ്ക്ക് രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗ് ദുഷ്കരമായിരുന്നു. 39 റൺസുമായി ആഞ്ചലോ മാത്യൂസ് പുറത്താകാതെ നിൽക്കുമ്പോള്‍ 34 റൺസ് നേടിയ നിഷാന്‍ മധുഷങ്കയാണ് ടീമിന്റെ മറ്റൊരു പ്രധാന സ്കോറര്‍. ബംഗ്ലാദേശിന് വേണ്ടി ഹസന്‍ മഹമൂദ് 4 വിക്കറ്റ് നേടി.