പിടിമുറുക്കി ശ്രീലങ്ക, രണ്ടാം ഏകദിനത്തിൽ 228 റൺസിന് ഓള്‍ഔട്ട് ആയി അഫ്ഗാനിസ്ഥാന്‍

Srilanka

ശ്രീലങ്കയ്ക്കെതിരെ രണ്ടാം ഏകദിനത്തിൽ അഫ്ഗാനിസ്ഥാന് ബാറ്റിംഗ് തകര്‍ച്ച. 48.2 ഓവറിൽ ഓള്‍ഔട്ട് ആയ ടീം 228 റൺസാണ് നേടിയത്. 68 റൺസ് നേടിയ റഹ്മാനുള്ള ഗുര്‍ബാസും 58 റൺസ് നേടിയ റഹ്മത് ഷായ്ക്കും ഒപ്പം 41 റൺസ് നേടിയ മൊഹമ്മദ് നബിയും ചേര്‍ന്നാണ് അഫ്ഗാനിസ്ഥാനെ ഈ സ്കോറിലേക്ക് നയിച്ചത്.

ശ്രീലങ്കയ്ക്കായി കസുന്‍ രജിത മൂന്നും മഹീഷ് തീക്ഷണയും ലഹിരു കുമരയും രണ്ട് വീതം വിക്കറ്റും നേടി.