ബൗണ്മത് സ്ഥിര പരിശീലകനായി ഗാരി ഒനീലിനെ നിയമിച്ചു

Picsart 22 11 27 18 39 42 894

ബൗണ്മതിന്റെ താൽക്കാലിക പരിശീലകനായിരുന്ന ഗാരി ഒനീലിനെ പുതിയ മുഖ്യ പരിശീലകനായി നിയമിച്ചതായി AFC ബോൺമൗത്ത് അറിയിച്ചു. ഒന്നര വർഷത്തെ കരാറിൽ ഒനീൽ ഒപ്പുവെച്ചു.

39-കാരനായ അദ്ദേഹം 2021 ഫെബ്രുവരിയിൽ ആയിരുന്നു ബൗണ്മതിൽ ഫസ്റ്റ്-ടീം കോച്ചായി ചേർന്നത്. ഓഗസ്റ്റ് അവസാനം ആണ് ഇടക്കാല അടിസ്ഥാനത്തിൽ അദ്ദേഹം ബൗണ്മതിബ്റ്റെ ചുമതലയേറ്റത്. ഒനീലിന് കീഴിൽ കളി മെച്ചപ്പെട്ടതോടെ സ്ഥിരം കരാർ അദ്ദേഹത്തിന് നൽകുക ആയിരുന്നു‌.

Picsart 22 11 27 18 39 53 095

12 കളികൾ ഇതുവരെ അദ്ദേഹം ബൗണ്മതിനെ പരിശീലിപ്പിച്ചു കഴിഞ്ഞു. സെപ്റ്റംബറിൽ പ്രീമിയർ ലീഗ് മാനേജർ-ഓഫ്-ദി-മന്ത് അവാർഡിന് അദ്ദേഹം നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു.

നോട്ടിംഗ്‌ഹാം ഫോറസ്റ്റ്, ലെസ്റ്റർ സിറ്റി, എവർട്ടൺ എന്നി ടീമുകൾക്ക് എതിരെ വിജയിക്കാൻ അടുത്തിടെ ബൗണ്മതിന് ആയിരുന്നു.