പരമ്പര ലക്ഷ്യമാക്കി ഇന്ത്യ, ടോസ് അറിയാം

India

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ഏകദിനത്തിൽ ശ്രീലങ്കയ്ക്ക് ടോസ്. ടോസ് നേടി ലങ്കന്‍ നായകന്‍ ദസുന്‍ ഷനക ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മത്സരത്തിൽ കനത്ത തോല്‍വിയാണ് ലങ്കയേറ്റു വാങ്ങിയത്. ആദ്യ മത്സരത്തിനെക്കാള്‍ മികച്ച വിക്കറ്റ് ആയതിനാൽ തന്നെ ബാറ്റിംഗ് ആവും നല്ലതെന്നാണ് ശ്രീലങ്കന്‍ ക്യാപ്റ്റന്‍ പറ‍ഞ്ഞത്.

ആദ്യ മത്സരത്തിൽ ശ്രീലങ്കയെ നിഷ്പ്രഭമാക്കിയാണ് ഇന്ത്യ തങ്ങളുടെ ആധിപത്യം മത്സരത്തിൽ ഉറപ്പിച്ചത്. ഇന്ത്യയുടെ യുവതാരങ്ങള്‍ക്കൊപ്പം ക്യാപ്റ്റന്‍ ശിഖര്‍ ധവാനും തിളങ്ങിയപ്പോള്‍ 36ാം ഓവറിലാണ് ഇന്ത്യ മത്സര സ്വന്തമാക്കിയത്.

ലങ്കന്‍ നിരയിൽ ഇസ്രു ഉഡാനയ്ക്ക് പകരം കസുന്‍ രജിത ടീമിലേക്ക് എത്തുന്നു. ഇന്ത്യന്‍ നിരയിൽ മാറ്റമൊന്നുമില്ല.

ശ്രീലങ്ക: Avishka Fernando, Minod Bhanuka(w), Bhanuka Rajapaksa, Dhananjaya de Silva, Charith Asalanka, Dasun Shanaka(c), Wanindu Hasaranga, Chamika Karunaratne, Kasun Rajitha, Dushmantha Chameera, Ishan Jayaratne

ഇന്ത്യ: Prithvi Shaw, Shikhar Dhawan(c), Ishan Kishan(w), Manish Pandey, Suryakumar Yadav, Hardik Pandya, Krunal Pandya, Deepak Chahar, Bhuvneshwar Kumar, Yuzvendra Chahal, Kuldeep Yadav