നോർവീജിയൻ യുവതാരത്തെ യുവന്റസ് സ്വന്തമാക്കി

Img 20210720 121302

കൗമാരക്കാരായ നോർവീജിയൻ പ്രതിഭ ഏലിയാസ് സോൽബെർഗിനെ ഇറ്റാലിയൻ ക്ലബായ യുവന്റസ് സ്വന്തമാക്കി. താരം ഈ വ്യാഴാഴ്ച ടൂറിനിൽ എത്തി ട്രാൻസ്ഫർ പൂർത്തിയാക്കും. മിഡ്‌ഫീൽഡിലും വലതു വിങ്ങിലും ഒക്കെ കളിക്കുന്ന താരമാണ് സോൽബർഗ്. ഉല്ലെൻസേക്കർ കിസ അക്കാദമിയുടെ ഉൽപ്പന്നമാണ് താരം.

പ്രമുഖ യൂറോപ്യൻ ക്ലബ്ബുകളിൽ നിന്നൊക്കെ താരത്തിന് ഓഫർ ഉണ്ടായിരുന്നു. എങ്കിലും സൗകര്യങ്ങളും പരിസ്ഥിതിയും കാരണം ഞങ്ങൾ യുവന്റസിനെ തിരഞ്ഞെടുക്കുക ആയിരുന്നു എന്ന് സോൽബെർഗിന്റെ ഏജന്റ് പറഞ്ഞു. യുവന്റസ് അണ്ടർ 23 ടീമിന്റെ ഒപ്പം ആകും താരം ആദ്യം പ്രവർത്തിക്കുക. 0.4 മില്യൺ ഡോളറാണ് ഈ ട്രാൻസ്ഫറിനായി യുവന്റസ് നൽകുന്നത്.

നോർ‌വീജിയൻ‌ രണ്ടാം ഡിവിഷനായ ഒ‌ബോസ്-ലിഗാനിൽ‌ ഈ യുവതാരം 16 മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്. മൂന്ന് ഗോളുകൾ നേടി രണ്ട് അസിസ്റ്റുകളും അവിടെ നൽകി.